Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navy Drill

നാ​വി​ക​സേ​നാ ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: നാ​വി​ക​സേ​നാ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വൈ​കു​ന്നേ​രം 4.20ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് രാ​ഷ്ട്ര​പ​തി നാ​വി​ക​സേ​ന അ​ഭ്യാ​സ​ങ്ങ​ള്‍ വീ​ക്ഷി​ക്കും.​ നാ​വി​ക സേ​ന ത​യാ​റാ​ക്കി​യ ര​ണ്ട് ടെ​ലി​ഫി​ലി​മു​ക​ള്‍ രാ​ഷ്ട്ര​പ​തി​ക്ക് മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. തു​ട​ര്‍​ന്ന് ലോ​ക് ഭ​വ​നി​ൽ ത​ങ്ങി​യ​ശേ​ഷം വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45 ന് ​രാ​ഷ്ട്ര​പ​തി ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

ഓ​പ്പ​റേ​ഷ​ൻ ഡെ​മോ​യെ​ന്ന പേ​രി​ലാ​ണ് ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​എ​ൻ​എ​സ് വി​ക്രാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളും യു​ദ്ധ​ക്ക​പ്പ​ലു​ക​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ആ​ധു​നി​ക പ​ട​ക്കോ​പ്പു​ക​ളും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കും.

Latest News

Corehub Up